Local News

ഗ്രാന്‍ഡ് മ്യൂസിക്കല്‍ ട്രിബ്യൂട്ട് : മുഖ്യാതിഥി ഷാഹിദ് റാഫിക്ക് ഊഷ്മള സ്വീകരണം

ദോഹ: ദോഹ വേവ്സ്, ഡയസ്പോറ ഓഫ് മലപ്പുറം ഖത്തറിന്റെയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തറിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘റഫി കെ യാദേയ്ന്‍’ എന്ന സംഗീത സന്ധ്യയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മുഹമ്മദ് റഫിയുടെ മകനും റാഫി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷാഹിദ് റാഫിക്ക് ദോഹ എയര്‍പോര്‍ട്ടില്‍ ഊഷ്മള വരവേല്‍പ്പ് . ദോഹ വേവ്‌സ് ചെയര്‍മാന്‍ മുഹമ്മദ് തയ്യിബ്, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍ സെക്രട്ടറി എ സി.കെ മൂസ, ട്രഷറര്‍ ബിജേഷ്, ചീഫ് അഡ്വെസര്‍ മശ്ഹൂദ് വിസി, അബ്ദുല്‍റഷീദ്.പി.പി, സിദ്ദീഖ് ചെറുവള്ളൂര്‍, നൗഫല്‍ കട്ടുപ്പാറ, അനീസ് കെ.ടി, ഇര്‍ഫാന്‍ പകര, വസീം, സുബൈര്‍ പാണ്ടവത്ത് എന്നിവര്‍ സ്വീകരിക്കാനെത്തിയിരുന്നു. നാളെ വൈകുന്നേരം 7:00 മണിക്ക് അല്‍ വക്രയിലെ ഡിപിഎസ് സ്‌കൂളിലാണ് പരിപാടി.

റാഫിയുടെ നിത്യഹരിത ക്ലാസിക്കുകള്‍ ഖത്തറിന്റെ റാഫി മുഹമ്മദ് ത്വയ്യിബും പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കും.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55804857, 5069 6188 എന്നീ നമ്പറില്‍ ബന്ധപ്പെടാം.