Local News

വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍

ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ കളിയുടെ ഏഴാം ദിവസമായ ഇന്ന് രണ്ട് മല്‍സരങ്ങള്‍.
വൈകുന്നേരം 7.30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ അനക്‌സ് പാലക്കാടും ട്രാവന്‍കൂര്‍ എഫ് സിയും തമ്മില്‍ ഏറ്റുമുട്ടും.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പ്രമുഖ ടീമുകളായ ഫോട്ട് തൃശൂരും ടിജെഎസ് വി തൃശൂരും തമ്മിലാണ്
9.10 ന് നടക്കുന്ന രണ്ടാമത്‌ത്തെ മല്‍സരം. ദോഹ സ്‌റ്റേഡിയത്തിലാണ് രണ്ട് മല്‍സരങ്ങളും നടക്കുക. പ്രവേശനം സൗജന്യമാണ്.