Local News

വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഇന്ന് മൂന്ന് മല്‍സരങ്ങള്‍

ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ കളിയുടെ എട്ടാം ദിവസമായ ഇന്ന് മൂന്ന് മല്‍സരങ്ങള്‍.
വൈകുന്നേരം 6 മണിക്ക് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മാക് കോഴിക്കോടും കാസില്‍ യുനൈറ്റഡ് എറണാകുളവും തമ്മില്‍ ഏറ്റുമുട്ടും.
7.30 ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ കെ.എം.സിസി മലപ്പുറവും കെ.എം.സിസി കോഴിക്കോടും തമ്മിലാണ് പോരാട്ടം.
9 മണിക്കുളള മൂന്നാമത്തെ മല്‍സരത്തില്‍ വയനാട് കൂട്ടവും ദിവാ കാസര്‍ക്കോടും തമ്മിലാണ് പോരാട്ടം. ദോഹ സ്റ്റേഡിയത്തിലാണ് രണ്ട് മല്‍സരങ്ങളും നടക്കുക. പ്രവേശനം സൗജന്യമാണ്.