Breaking News

ടി. ആരിഫലിയുടെ പ്രഭാഷണം ഇന്ന്

ദോഹ: ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി. ആരിഫലിയുടെ പ്രഭാഷണം ഇന്ന് .വൈകീട്ട് ഏഴ് മണിക്ക് വക്‌റയിലുള്ള ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് മസ്ജിദിലാണ് (DPS ന് സമീപമുള്ള വക്‌റ വലിയ പള്ളി) പരിപാടി നടക്കുക.

സ്ത്രീകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍മഹ്‌മൂദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.