Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . വാണിയംബലത്ത് താമസിച്ചിരുന്ന ഇപ്പോള്‍ തച്ചങ്ങോട് കൂരാട് റോഡില്‍ താമസിക്കുന്ന കണ്ണന്‍കുളവന്‍ മുഹമ്മദ് ഷാജിയുടെ മകന്‍ അബുല്‍ ഖയ്യൂം എന്ന കുഞ്ഞുട്ടിയാണ് വണ്ടൂര്‍ നിംസ് ഹോസ്പിറ്റലില്‍ നിര്യാതനായത്. വര്‍ഷങ്ങളോളം ഖത്തര്‍ അഭ്യന്തര മന്ത്രാലയത്തില്‍ ദ്വിഭാഷിയായി ജോലി ചെയ്തിരുന്നു.
ഖദീജയാണ് ഭാര്യ.
വജീഹ് മുഹമ്മദ്, വിദാദ് ഖയ്യൂം, വലീജ് മുഹമ്മദ്,വിശാഹ് ഖയ്യൂം,വതീദ് മുഹമ്മദ്, വഫീഖ് മുഹമ്മദ്, വജീഹ് മുഹമ്മദ്, വിഫാഖ് ഖയ്യൂം എന്നിവര്‍ മക്കളും ജാവിദ് അബ്ദുല്ല, സഫത ജലീല്‍ എന്നിവര്‍ മരുമക്കളുമാണ്