
Local News
ലൈസന്‍സില്ലാതെ വൈദ്യുതി ജോലികള്‍ ചെയ്യുന്നത് തടയുന്നതിനുള്ള പ്രചാരണം ആരംഭിച്ച് കഹ്‌റാമ
ദോഹ: ലൈസന്‍സില്ലാതെ വൈദ്യുതി ജോലികള്‍ ചെയ്യുന്നത് തടയുന്നതിനുള്ള പ്രചാരണം ആരംഭിച്ച് കഹ്‌റാമ. വീടുകളിലും സൗകര്യങ്ങളിലും വൈദ്യുത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ , ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സുമായി സഹകരിച്ച് കാമ്പയിന്‍ ആരംഭിച്ചത്.
”ലൈസന്‍സില്ലാതെ വൈദ്യുത ജോലികള്‍ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതും ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നതായി ,” കഹ്റാമയിലെ എക്സ്റ്റന്‍ഷന്‍സ് വകുപ്പ് മേധാവി എഞ്ചിനീയര്‍ സല്‍മ അലി അല്‍ ഷമ്മാരി ഖത്തര്‍ ടിവിയോട് പറഞ്ഞു.