Local News

ക്യൂമേറ്റ്‌സ് വാര്‍ഷിക ജനറല്‍ ബോഡി

ദോഹ: പുത്തന്‍ പ്രവര്‍ത്തനങ്ങളും തീവ്രവാദ വിരുദ്ധ പ്രതിജ്ഞയോടെയും നവീകരണ പ്രതിബദ്ധതയോടെയും ക്യൂമേറ്റ്‌സ് വാര്‍ഷിക ജനറല്‍ ബോഡി പര്യവസാനിച്ചു.
നേതൃത്വ നിരയിലെ പ്രതിഭകളായ ജംനാസ് മാലൂര്‍, പിഎസ്എം ഷാഫി, അര്‍ഫാത് കാലിബര്‍ എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.

ആരംഭം മുതലുള്ള ക്യൂമേറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് വിവരിച്ചു. സംഘടനയുടെ വളര്‍ച്ചയുടെ പാതയിലെ പ്രധാന നാഴികക്കല്ലുകള്‍ അദ്ദേഹം അനാവരണം ചെയ്തു.
സംഘടനയുടെ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് വേറിട്ടൊരു അനുഭവമായിരുന്നു. ക്യൂമേറ്റ്‌സിന്റെ ആദ്യ ആരംഭം മുതല്‍ ഇന്നു വരെയുള്ള യാത്ര, ഒരു ചങ്ങലയുടെ കണ്ണികള്‍ പോലെ കോര്‍ത്തിണക്കിയാണ് അദ്ദേഹം അവതരിപ്പിച്ചത്. വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ച ട്രഷറര്‍ സംഘടനയുടെ സാമ്പത്തിക നില ഭദ്രമാണെന്ന് കാത്തുസൂക്ഷിച്ചതിന്റെ റിപ്പോര്‍ട്ടാണ് പങ്കുവെച്ചത്. തന്റെ അസാന്നിധ്യത്തിലും, സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും പ്രചോദനം നല്‍കിയ മുഖ്യ രക്ഷാധികാരി കല്ലുക്കയ്ക്കും സമ്മേളനം പ്രത്യേക നന്ദി അര്‍പ്പിച്ചു.
നേതൃത്വത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമായി ക്യൂമേറ്റ്‌സ് ഇന്ന് കാണുന്ന ഉയരങ്ങളിലെത്തിയിരിക്കുന്നു. ഓരോ അംഗത്തിന്റെയും സമര്‍പ്പണമാണ് സംഘടനയുടെ വിജയത്തിന്റെ കാതല്‍ എന്ന് സമ്മേളനം ഊന്നിപ്പറഞ്ഞു.
ഈ വര്‍ഷം കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്ന പ്രതീക്ഷയോടെയാണ് ക്യൂമേറ്റ്‌സിന്റെ വാര്‍ഷിക സമ്മേളനം സമാപിച്ചത്.
ജംനാസ് മാലൂര്‍ പ്രസിഡണ്ടും ഖാലിദ് കല്ലു മുഖ്യ രക്ഷാധികാരിയും പിഎസ്എം ഷാഫി ജനറല്‍ സെക്രട്ടറിയും അറഫാത് കാലിബര്‍ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

കമ്മിറ്റി ഭാരവാഹികളായി വൈസ് പ്രസിഡന്റ് ആശ, ജോയിന്റ് സെക്രട്ടറി സനിത, ജോയിന്റ് ട്രഷറര്‍ റഷീദ് റാസ്, ഇവന്റ് കോര്‍ഡിനേറ്റര്‍മാരായി നിസാര്‍, അന്‍ഷിഫ്, സോഷ്യല്‍ മീഡിയ ശാമില്‍,ഇസ്ഹാക്ക് , ഇര്‍ഫാന്‍ പകര , മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാരായി ഇജാസ് , റഷീദ്, പിആര്‍ സുബൈദ, വളണ്ടീര്‍ കോര്‍ഡിനേറ്റര്‍മാരായി സന്തോഷ്, പ്രശോബ് ഉപദേശകനായി ഉനൈസിനേയും ഒഫീഷ്യല്‍ ഗ്രൂപ്പ് നിരീക്ഷകനായി സഫീര്‍ കരിയാടിനെയും ന്യൂസ് ഡെസ്‌ക് നൗഫല്‍ കട്ടുപ്പാറയും സ്‌പോര്‍ട്‌സ് റഷീദ് റാസം റഷീദും നിയമി തായി