Breaking News
റാസ് ലഫാന്‍, മിസൈദ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: റാസ് ലഫാന്‍, മിസൈദ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ റാസ് ലഫാന്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 അനുസരിച്ച് കുറഞ്ഞ കാര്‍ബണ്‍ ഊര്‍ജ്ജത്തിലേക്ക് മാറുന്നതിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയാണിത്.