Breaking News
2030 ആകുമ്പോഴേക്കും ഖത്തറിന്റെ സൗരോര്‍ജ്ജ ഉല്‍പാദന ശേഷി 4,000 മെഗാവാട്ടായി ഉയരും

ദോഹ: റാസ് ലഫാന്‍, മിസൈദ് സൗരോര്‍ജ്ജ നിലയങ്ങളുടെ ഉദ്ഘാടനം ഖത്തറിന്റെ സാമ്പത്തിക പരിവര്‍ത്തനത്തിന്റെയും പരിസ്ഥിതി പ്രതിബദ്ധതയുടെയും നിദര്‍ശനമാണെന്നും 2030 ആകുമ്പോഴേക്കും ഖത്തറിന്റെ സൗരോര്‍ജ്ജ ഉല്‍പാദന ശേഷി 4,000 മെഗാവാട്ടായി ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ വന്‍ പദ്ധതികള്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.