IM Special
ഹാപ്പി മൊമന്റ്‌സ് അഥവാ പെണ്‍ സൗഹൃദത്തിന്റെ സന്തോഷ നിമിഷങ്ങള്‍

അമാനുല്ല വടക്കാങ്ങര
ജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍ അവിസ്മരണീയമാക്കുന്നതിനുളള ഒരു കൂട്ടായ്മയാണ് ഹാപ്പി മൊമന്റ്‌സ് . തിരക്ക് പിടിച്ച ജീവിത യാത്രയില്‍ സന്തോഷിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂപീകൃതമായ ഈ കൂട്ടായ്മ ഇടവേളകളില്‍ പല സ്ഥലങ്ങളിലായി സംഗമിക്കുന്നു. പാട്ടുപാടിയും വിശേഷങ്ങള്‍ പങ്കുവെച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചുമൊക്കെ സാമൂഹികതയും മാനവികതയും അടയാളപ്പെടുത്തുന്ന ഈ സൗഹൃദ കൂട്ടായ്മ ആധുനിക ലോകത്ത് ഏറെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ് നിര്‍വഹിക്കുന്നത്.