Breaking News
അപേക്ഷകള്‍ പരിശോധിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് മള്‍ട്ടി-ഏജന്റ് സംവിധാനം ആരംഭിച്ചു

ദോഹ: മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അവലോകനം ചെയ്യുന്നതിനും അവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുന്നതിനും തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് മള്‍ട്ടി-ഏജന്റ് സംവിധാനം ആരംഭിച്ചു
മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് മള്‍ട്ടി-ഏജന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന സംയോജിത സംവിധാനം തൊഴില്‍ മന്ത്രാലയം ആരംഭിച്ചത്.