Local News

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കിയ നോബിള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് അഭിനന്ദനപ്രവാഹം


ദോഹ: നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനി നാലുവയസ്സുകാരിയായ റിയോണ സഹ അമ്പരപ്പിക്കുന്ന നേട്ടത്തിലൂടെ ലോകമെങ്ങുമുള്ള വായന പ്രേമികളെ അദ്ഭുതപ്പെടുത്തുകയാണ്. വെറും 4 വയസ്സും 3 മാസവും 17 ദിവസമുള്ള റിയോണ,ലെവല്‍ ഇ വിഭാഗത്തിലുള്ള ഏഴ് പുസ്തകങ്ങള്‍ ഒരേ ഇരിപ്പില്‍ വായിച്ച്, ‘youngest to read the maximum number of Level E books’ എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി. പുസ്തകവായനയിലേക്കുള്ള പ്രത്യേകമായ താത്പര്യവും കരുത്തുറ്റ മനസ്സുമാണ് റിയോണയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
ചെറിയ പ്രായത്തിലെ കുട്ടികള്‍ക്ക് വായനയുടെ ലോകം തുറന്നുകൊടുക്കുന്നതിന് ഒരു മാതൃകയായി റിയോണ മാറിയിരിക്കുകയാണ്. സ്‌കൂള്‍ അധ്യാപകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ സ്നേഹവും പിന്തുണയും റിയോണയുടെ വളര്‍ച്ചയിലേക്ക് വഴി വച്ചതായി മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. സ്‌കൂളിലെ കൊച്ചുമിടുക്കിയുടെ വലിയ നേട്ടത്തില്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്,പ്രിന്‍സിപ്പല്‍ ഡോ.ഷിബു അബ്ദുല്‍റഷീദ്, വൈസ്പ്രിന്‍സിപ്പല്‍, ഹെഡ് ഓഫ് സെക്ഷന്‍സ്,അധ്യാപകര്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.

Related Articles

Back to top button
error: Content is protected !!