Local News
മുപ്പത്തി നാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഇന്ന് തുടക്കം

ദോഹ. അക്ഷര പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് തുടക്കമാകും. മെയ് 8 മുതല്‍ 17 വരെയാണ് പ്രദര്‍ശനം.
ഈ വര്‍ഷത്തെ പുസ്തകമേളയില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കും.
പുസ്തക മേളയില്‍ ഏകദേശം 166,000 പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കേരളത്തില്‍ നിന്നും ഐ പി എച്ച് ഇപ്രാവശ്യവും സജീവമായി പങ്കെടുക്കുന്നുണ്ട്. h3 58 ലാണ് ഐപിഎച്ച് സ്റ്റാള്‍