Local News

ബി.കെ.മുഹമ്മദ് കുഞ്ഞി ഇന്റര്‍സ്‌കൂള്‍ പ്രസംഗ മല്‍സരത്തില്‍ ഷെസ കബീറിന് മികച്ച നേട്ടം

ദോഹ. എം.ഇ.എസ് എന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ബി.കെ.മുഹമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ഥം എം.ഇ.എസ് അലൂംനി സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ പ്രസംഗമല്‍സരത്തില്‍ ഡിപിഎസ് എം.ഐ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനി ഷെസ കബീറിന് മികച്ച നേട്ടം.

ഇന്‍സ്പിറേഷണല്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും ഇംപ്രോംപ്റ്റ് സ്പീച്ചില്‍ മൂന്നാം സ്ഥാനവും നേടിയാണ് തന്റെ ജന്മദിനത്തില്‍ ഇരട്ട മധുരമായി രണ്ട് സമ്മാനങ്ങള്‍ നേടി ഷെസ ശ്രദ്ധേയായത്.