റിയാദ മെഡിക്കല്‍ സെന്ററില്‍ ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജ്ജറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: റിയാദ മെഡിക്കല്‍ സെന്റര്‍ ഡെന്റല്‍ ഡിപാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജ്ജറി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഈ വിഭാഗത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ദന്തരോഗ ചികിത്സാ സൗകര്യങ്ങള്‍ സേവനദാതാക്കള്‍ക്ക് ലഭ്യമാകും.
ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജ്ജറി വിഭാഗത്തില്‍ 20 വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള ഡോ. സാമിര്‍ അസീസ് നേതൃത്വം നല്‍കുന്ന ഈ വിഭാഗത്തില്‍ ഡെന്റല്‍ ഇംപ്ലാന്റുകള്‍, ജനറല്‍ ഡെന്റല്‍ സേവനങ്ങള്‍, പുഞ്ചിരി ക്രമീകരിക്കുന്നതിനുള്ള ഹോളിവുഡ് സ്മൈല്‍ മേക്കോവര്‍ തുടങ്ങി വിവിധ തരത്തിലുള്ള ദന്തരോഗ ചികിത്സ സൗകര്യങ്ങള്‍ ഈ വിഭാഗത്തില്‍ ലഭ്യമാകും.
ദന്തരോഗ ചികിത്സ വിഭാഗത്തില്‍ ഉന്നത നിലവാരത്തിലുള്ള രോഗീപരിചരണവും, അത്യാധുനിക ചികിത്സാ സൗകര്യവും ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റിയാദയില്‍ സേവനദാതാക്കള്‍ക്ക് ലഭ്യമാകുമെന്ന് മാനേജ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.
ഡെന്റല്‍ വിഭാഗത്തില്‍ ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജ്ജറി വിഭാഗത്തോടൊപ്പം ഓര്‍ത്തോഡോന്റിക്‌സ്, എന്‍ഡോഡോന്റിക്‌സ്, ജനറല്‍ ഡെന്റല്‍, എന്നീ വിഭാഗങ്ങളുടെ സേവനവും എല്ലാ ദിവസവും റിയാദ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്.
ദോഹ, സി-റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററായ റിയാദ മെഡിക്കല്‍ സെന്ററില്‍ 15 ലധികം സ്‌പെഷ്യാലിറ്റികളും, 26 ലധികം വിദഗ്ദരായ ഡോക്ടര്‍മാരും സേവനമനുഷ്ടിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.