Breaking News

അബൂഹമൂര്‍ ഏരിയക്ക് സേവനം നല്‍കുന്നതിനായി പുതിയ മെട്രോലിങ്ക് ആരംഭിച്ചു

ദോഹ: മെട്രോലിങ്ക് ബസ് ശൃംഖലയുടെ ഭാഗമായി ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുതിയ ബസ് റൂട്ട് അവതരിപ്പിച്ചു.
അബൂഹമൂര്‍ ഏരിയക്ക് സേവനം നല്‍കുന്നതിനായാണ് പുതിയ മെട്രോലിങ്ക് ആരംഭിച്ചത്.

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രഖ്യാപിച്ച പുതിയ ബസ് റൂട്ട് എം310, ഇന്നലെ,തന്നെ സര്‍വീസ് ആരംഭിച്ചു. സ്‌പോര്‍ട് സിറ്റി സ്റ്റേഷനില്‍ നിന്ന് ബു ഹാമൂര്‍ ഏരിയയിലേക്കാണ് ഈ ബസ് സര്‍വീസ് നടത്തുക.

ഈ ബസ് റൂട്ടില്‍ അല്‍ മിര്‍ഖാബ് കോമ്പൗണ്ട്, മിസൈമീര്‍ ഹെല്‍ത്ത് സെന്റര്‍, സഫാരി മാള്‍ എന്നിവ ഉള്‍പ്പെടുന്നു.