Local News

സേവ് ലൈഫ് എ ഐ മിഡില്‍ ഈസ്റ്റും ഖത്തറിലെ ഹാര്‍ട്ട് മെഡിക്കല്‍ സൊല്യൂഷന്‍സും തമ്മില്‍ സഹകരണ കരാര്‍

 

ദോഹ. മെന മേഖലയില്‍ ആരോഗ്യ പരിപാലന രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുന്നതില്‍ മുമ്പന്മാരായ സേവ് ലൈഫ് എ ഐ മിഡില്‍ ഈസ്റ്റും ഖത്തറിലെ ഹാര്‍ട്ട് മെഡിക്കല്‍ സൊല്യൂഷന്‍സും തമ്മില്‍ സഹകരണ കരാറായി. ഇതനുസരിച്ച് ഹാര്‍ട്‌സ് മെഡിക്കല്‍ സൊല്യൂഷന്‍സ് ഖത്തറിനെ മെന മേഖലയുടെ എക്‌സ്‌ക്ലൂസീവ് സഹകരണ പങ്കാളിയായി സേവ് ലൈഫ് എ ഐ മിഡില്‍ ഈസ്റ്റ് നിയമിച്ചു

പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജൂനൈദ് കാലിയയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ സേവ് ലൈഫ് എ ഐ മിഡില്‍ ഈസ്റ്റ് ആരോഗ്യപരിപാലനത്തില്‍ കൃത്രിമ ബുദ്ധി സംയോജിപ്പിക്കുന്നതില്‍ മുന്‍നിരയിലാണ്. ന്യൂറോക്രിട്ടിക്കല്‍ കെയര്‍, സ്‌ട്രോക്ക്, എപിലെപ്‌സി എന്നിവയില്‍ വിദഗ്ധനായ ഡോ. കാലിയ, രോഗനിര്‍ണയവും രോഗികളുടെ പരിചരണവും എന്നിവയില്‍ പ്രശസ്തനാണ്.
‘ഹാര്‍ട്‌സ് മെഡിക്കല്‍ സൊല്യൂഷന്‍സ് ഖത്തറുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ, ഞങ്ങള്‍ക്ക് മെന മേഖലയില്‍ ഞങ്ങളുടെ സാങ്കേതികവിദ്യകള്‍ കാര്യക്ഷമമായി നടപ്പാക്കാനും ഞങ്ങളുടെ സേവനങ്ങള്‍ വിപുലീകരിക്കാനും കഴിയുമെന്ന്
സേവ് ലൈഫ് എ ഐ മിഡില്‍ ഈസ്റ്റ് സ്ഥാപകനും സിഇഒ യുമായ ഡോ. ജൂനൈദ് കാലിയ പറഞ്ഞു.

ഈ സഹകരണം സാങ്കേതിക നവീകരണവും പ്രാദേശിക വിദഗ്ധതയും സംയോജിപ്പിച്ച് മെന മേഖലയില്‍ ആരോഗ്യപരിപാലനത്തില്‍ എ ഐ സംയോജിപ്പിക്കുന്നതിന് പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്ന് കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ‘് സിഇഒ യും സേവ് ലൈഫ് എ ഐയുടെ ഗ്‌ളോബല്‍ സ്ട്രാറ്റജിക് ഉപദേഷ്ടാവുമായ ഡോ. നൗഷാദ് ചെറുള്ള കണ്ടിയില്‍ അഭിപ്രായപ്പെട്ടു.