Local News

കൃതി സ്റ്റേറ്റ് സാഹിത്യ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഖത്തര്‍ പ്രവാസി റഷീദ് കെ മുഹമ്മദിന്

ദോഹ. കൃതി സ്റ്റേറ്റ് സാഹിത്യ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഖത്തര്‍ പ്രവാസി റഷീദ് കെ മുഹമ്മദിന്. ‘മീനമാസത്തിലെ നട്ടുച്ച സൂര്യന്‍’എന്ന കവിത സമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വിവിധ മേഖലയില്‍ നടത്തിയ രചന മത്സരങ്ങളില്‍നിന്നും കവിത വിഭാഗത്തിലാണ് അവാര്‍ഡ്. പ്രവാസി എഴുത്തുകാരനായ ഇദ്ദേഹത്തിന് നേരത്തെയും ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കവിയും നോവല്‍- നാടക രചയിതാവുമായ റഷീദ് കെ മുഹമ്മദ് തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി വെന്മേനാട് സ്വദേശിയാണ്.

പ്രധിഷേധ കാണ്ഡം, പ്രണയ പര്‍വ്വം,ആര്‍ദ്ര ഖണ്ഡം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുള്ളതാണ് ഈ കവിത സമാഹാരം. വര്‍ത്തമാന വ്യഥകളുടെ നോവും വേവും ഉയര്‍ത്തുന്ന; പ്രതിഷേധ- പ്രതിരോധങ്ങളും പ്രണയവും ആര്‍ദ്രദയും പരിസ്ഥിതിയും ലിംഗ ശ്രേണീക്രമങ്ങളുമൊക്കെ വിഷയമാകുന്ന സമൂഹത്തിന്റെ പൊള്ളുന്ന സത്യങ്ങളാണ് ‘മീനമാസത്തിലെ നട്ടുച്ച സൂര്യനിലൂടെ ‘ കവി സംസാരിക്കുന്നത്.