Local News

പേള്‍ ആന്‍ഡ് ഗെവാന്‍ ദ്വീപുകളില്‍ ആവേശകരമായ ഈദ് അല്‍-അദ്ഹ ആഘോഷങ്ങളുമായി യുഡിസി

ദോഹ: ഈദുല്‍ അദ്ഹയെ വരവേല്‍ക്കുന്നതിനായി ആവേശകരമായ ഈദ് അല്‍-അദ്ഹ ആഘോഷങ്ങളുമായി പേള്‍ ആന്‍ഡ് ഗെവാന്‍ ദ്വീപുകളുടെ മാസ്റ്റര്‍ ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി രംഗത്ത്. ജൂണ്‍ 6 മുതല്‍ 10 വരെ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.

വളര്‍ച്ചയ്ക്കും സാംസ്‌കാരിക വൈവിധ്യത്തിനും വേണ്ടിയുള്ള ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി, സമൂഹമനസ്സിനെയും സാംസ്‌കാരിക ഇടപെടലിനെയും വളര്‍ത്തുന്നതിനുള്ള യുഡിസിയുടെ തുടര്‍ച്ചയായ സമര്‍പ്പണത്തിന്റെ ഭാഗമാണിത്. കുട്ടികളുടെ വര്‍ക്ക്ഷോപ്പുകള്‍, ഫെയ്സ് പെയിന്റിംഗ്, കല, കരകൗശല വര്‍ക്ക്ഷോപ്പുകള്‍, പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കൊപ്പമുള്ള സജീവമായ പരേഡുകള്‍ എന്നിവയുള്‍പ്പെടെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വാദ്യകരമായ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.