Local News

വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സിനായി പ്രതിവാര ‘മുര്‍ഷിദി’ പരിപാടിയുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

ദോഹ: വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സിനായി പ്രതിവാര ‘മുര്‍ഷിദി’ പരിപാടിയുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി രംഗത്ത്. ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരും അധ്യാപകരും നല്‍കുന്ന അക്കാദമിക്, കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഖത്തറിലെ വിദ്യാര്‍ത്ഥികളെയും സമീപകാല ബിരുദധാരികളെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ്.

എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ ലൈബ്രറി ലോബിയിലാണ് ഈ സെഷനുകള്‍ നടക്കുന്നതെന്ന് ക്യുഎന്‍എല്‍ ഇന്ന് ഒരു പ്രസ്താവനയില്‍ വിശദീകരിച്ചു.