Local News

‘ഖത്തര്‍ മലയാളി മോംസ് കളര്‍ കാര്‍ണിവല്‍ ‘

ദോഹ: ഖത്തറിലെ മലയാളി വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഖത്തര്‍ മലയാളി മോംസ് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ബര്‍വ കൊമേര്‍ഷ്യല്‍ അവന്യൂ വിലെ വൈബ്രന്റ് ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി ഹാളില്‍ വച്ചു നടന്ന പരിപാടിയുടെ ഉത്ഘാടന ചടങ്ങില്‍ ‘ഖത്തര്‍ മലയാളി മോംസ് അഡ്മിന്‍ ഷെജിന നൗഷാദ് സ്വാഗതം പറഞ്ഞു .ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉത്ഘാടന കര്‍മം നിര്‍വഹിച്ചു .കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഖത്തര്‍ മലയാളി മോംസ് നടത്തിയ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു .

‘ഖത്തര്‍ മലയാളി മോംസ് അഡ്മിന്‍ ദിവ്യ പ്രേംജിത് ,ലാസ ഈവന്റ്‌സ് ജനറല്‍ മാനേജര്‍ ഗഫൂര്‍ കാലിക്കറ്റ് ,ഖത്തറിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും കലാകാരനുമായ ജുനൈദ് ഫായിസ് ,ലൗഡെയ്ല്‍ ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ട്ടന്‍ പ്രിന്‍സിപ്പല്‍ വിന്‍സി ജോണ്‍ ,രാജഗിരി പബ്ലിക് സ്‌കൂള്‍ അദ്ധ്യാപിക മോള്‍സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചു .

ആദ്യ വിഭാഗം കളറിംഗ് മത്സരത്തില്‍ പ്രണവ് നിധിന്‍ (പൊഡാര്‍ പേള്‍ സ്‌കൂള്‍ ,മെഷാഫ് ) ഒന്നാം സ്ഥാനവും, ലൈബ മുഹമ്മദ്(ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ) രണ്ടാം സ്ഥാനവും, വൈഗ ശരത്(ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ നസ്ര്‍ ) മൂന്നാം സ്ഥാനവും, അദ്വൈത പ്രവീണ്‍(ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ വുകൈര്‍ ) പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി .

രണ്ടാം വിഭാഗം പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ ഏബിള്‍ ക്രിസ് ചിറ്റിലപ്പിള്ളി(ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ) ഒന്നാം സ്ഥാനവും, തനുശ്രീ രാഘവേന്ദ്ര(ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ) രണ്ടാം സ്ഥാനവും, സ്റ്റെഫാനോ ആന്റണി ഷിബു(ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ) മൂന്നാം സ്ഥാനവും പങ്കിട്ടു .

വളരെ വ്യത്യസ്ഥമായ വിഷയത്തെ പറ്റിയുള്ള മൂന്നാം വിഭാഗ ഡ്രോയിങ് & കളറിംങ് മത്സരത്തില്‍ വേദിക ശശികുമാര്‍(നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ), ,സ്വെറ്റ്‌ലാന മേരി ഷിബു (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ),ഐമി സനില്‍ (ബിര്‍ള പബ്ലിക് സ്‌കൂള്‍ ),എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിമി ഷമീര്‍ ,ബിന്‍സി ബിജു ,രജനി ദാസ് ,പ്രഷ്‌ലി ഷിജു ,ഐഷ സഫ്രീന ,നസീബ ഫഹദ്,ഷാബില അബൂബക്കര്‍ എന്നിവര്‍ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .