‘സീറോ ടു ലോഞ്ച്’- ഫോക്കസ് ഖത്തർ ബിസിനസ് കോൺക്ലേവ് പ്രീ മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൺ ഇരുപതാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സീറോ ടു ലോഞ്ച് ബിസിനസ് മീറ്റ് വേൾഡ് വൈഡ് ബിസിനസ് സെന്ററിൽ നടന്നു.
സംരംഭകത്വ മേഖലയിലെ നൂതന സാധ്യതകളെയും വെല്ലുവിളികളെയും ചർച്ച ചെയ്ത പരിപാടിയിൽ, പ്രമുഖ സംരംഭകനും ഗോ മുസാഫിർ സഹസ്ഥാപകനുമായ ഫിറോസ് നാട്ടു മുഖ്യാതിഥിയായി സംസാരിച്ചു. സംരംഭകത്വ രംഗത്തെ തന്റെ വെല്ലുവിളികൾ നിറഞ്ഞ യാത്രാ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, യുവാക്കൾക്ക് ക്രിയാത്മക സമീപനങ്ങളിലൂടെ എങ്ങനെ സംരംഭകത്വ മേഖലയിൽ ശോഭിക്കാൻ സാധിക്കുമെന്നും വിവരിച്ചു. ഫവാസ് കെ കെ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ ഫോക്കസ് ഖത്തർ സി ഒ ഒ അമീർ ഷാജി സ്വാഗതം പറഞ്ഞു. മുഖ്യാഥിതിക്കുള്ള സ്നേഹോപഹാരം ഫോക്കസ് ഖത്തർ സിഇഒ ഹാരിസ് പിടി നൽകി.
കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തിയ ‘സീറോ ടു ലോഞ്ച്’ സംരംഭകത്വ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഏറെ പ്രചോദനമായി മാറിയെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തുടർ പരിപാടികളിൽ ഈ രംഗത്തെ കൂടുതൽ വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്ന് സംഘാടകരായ ഫോക്കസ് ഖത്തർ ഭാരവാഹികൾ അറിയിച്ചു.
പരിപാടിക്ക് ഫായിസ് ഇളയോടൻ, അമീനുറഹ്‌മാൻ, ആഷിഖ് ബേപ്പൂർ, റഷീഖ് ബക്കർ, ഹാഫിസ് ഷബീർ എന്നിവർ നേതൃത്വം നൽകി.