Local News

ഡ്രൈവിംഗ് ജോലികള്‍ക്കായി റിക്രൂട്ട് ചെയ്യപ്പെടുന്ന പ്രവാസികള്‍ക്ക് ഖത്തര്‍ വിസ സെന്ററില്‍ നേത്ര പരിശോധന പൂര്‍ത്തിയാക്കാം

ദോഹ. ഖത്തറിലേക്ക് ഡ്രൈവിംഗ് ജോലികള്‍ക്കായി റിക്രൂട്ട് ചെയ്യപ്പെടുന്ന പ്രവാസികള്‍ക്ക് ഖത്തര്‍ വിസ സെന്ററില്‍ അവരുടെ വിസ നടപടിക്രമങ്ങളുടെ ഭാഗമായി ആവശ്യമായ നേത്ര പരിശോധന പൂര്‍ത്തിയാക്കാം. ഇങ്ങനെ പരിശോധന പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഖത്തറില്‍ എത്തുമ്പോള്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല.