Local News

കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കൗണ്‍സില്‍ യോഗവും മാണിയൂര്‍ ഉസ്താത് അനുസ്മരണ യോഗവും സംഘടിപ്പിച്ചു

ദോഹ. പ്രമുഖ സൂഫിവര്യനും സമസ്ത കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറിയുമായിരുന്ന മാണിയൂര്‍ അഹമ്മദ് മൗലവിയെ കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.
കണ്ണൂര്‍ മാണിയൂര്‍ സ്വദേശിയായിരുന്നു മാണിയൂര്‍ അഹമ്മദ് മൗലവി എങ്കിലും പതിറ്റാണ്ടുകള്‍ അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം തൃക്കരിപ്പൂരിലെ മുനവ്വിര്‍ ആയിരുന്നു
എളിമയും ജീവിത വിശുദ്ധിയും കൊണ്ട് ശ്രദ്ധേയമായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം മുസ് ലിം ലീഗ് പാര്‍ട്ടിക്ക് തൃക്കരിപ്പൂര്‍ മേഖലയില്‍ വലിയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സഹായകമായിരുന്നു എന്നും ഛിദ്രതയും ഭിന്നിപ്പും ഇല്ലാതെ സമുദായത്തെ സമുദ്ധരിക്കുന്നതില്‍ അദെഹം വലിയ പങ്കു വഹിച്ചതായും അനുസ്മരണ സമ്മേളനം വിലയിരുത്തി
തുമാമ കെഎംസിസി ഓഫീസില്‍ വെച്ച് നടന്ന വിപുലമായ കൗണ്‍സില്‍ യോഗത്തിലും അനുസ്മര സമ്മേളനത്തിലും ആക്ടിങ് പ്രസിഡന്റ് നൗഷാദ് ടി എച് അധ്യക്ഷത വഹിച്ചു
എസ് എസ് പി മുന്‍ ചെയര്‍മാന്‍ എം ടി പി മുഹമ്മദ് കുഞ്ഞി സമ്മേളനം ഉദഘാടനം ചെയ്തു
ജനറല്‍ സെക്രട്ടറി അബി മര്‍സദ് പടന്ന സ്വാഗതം പറഞ്ഞു
ജില്ലാ ആക്ടിങ് പ്രസിഡന്റ് എം എ നാസര്‍ കൈതക്കാട് അനുസ്മരണ പ്രഭാഷണം നടത്തി
റഷീദ് മൗലവി പ്രാര്‍ത്ഥനയും നടത്തി തുടര്‍ന്ന് കെഎംസിസി കാസറഗോഡ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എംവി ബഷീര്‍, മണ്ഡലം നേതാക്കന്മാരും അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.

മണ്ഡലം കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി അനീസ് എ വി 6 മാസ കാലയളവിലെ മണ്ഡലത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലം സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ എന്ന തലക്കെട്ടോടു കൂടി നടത്തപെടുന്ന സ്‌പോര്‍ട്‌സ് പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കെഎംസിസി ഖത്തര്‍ കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല നിര്‍വഹിച്ചു.

മണ്ഡലം കമ്മിറ്റി നടത്തപെടുന്ന ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് പരുപാടിയുടെ സംഘാടക സമിതി ചെയര്‍മാനായി എന്‍ എ ബഷീറിനെയും കണ്‍വീനറായി എം എ നാസറിനെയും യോഗം തിരഞ്ഞെടുത്തു.

സ്‌നേഹ സുരക്ഷാ പദ്ധതിയുടെ ഇന്നിന്റെ ആവശ്യകതകളെ കുറിച്ചു ജില്ലാ SSP കോര്‍ഡിനേറ്റര്‍ ആബിദ് ഉദിനൂര്‍ സംസാരിച്ചു.

കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം നിരീക്ഷകനും കാസറഗോഡ് ജില്ലാ സീനിയര്‍ നേതാവുമായ കെ എസ് മുഹമ്മദ് ഉദുമ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.

തുടര്‍ന്ന് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി ഭാരവാഹികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുയും ചെയ്തു.

ഇസ്ഹാഖ് ആയിറ്റി യോഗത്തില്‍ നന്ദി പറഞ്ഞു.