Local News
സിംഫണി മ്യൂസിക് ആന്റ് ആര്‍ട്‌സ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇശല്‍ പൂക്കള്‍ അഞ്ചാം ഭാഗം ഇന്ന്

ദോഹ. ഖത്തറിലെ കല സംഗീത കൂട്ടായ്മയായ സിംഫണി മ്യൂസിക് ആന്റ് ആര്‍ട്‌സ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇശല്‍ പൂക്കള്‍ അഞ്ചാം ഭാഗം ഇന്ന് വൈകുന്നേരം 5 മണി മുതല്‍ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും.
നാല്‍പതിലധികം ഗായകര്‍ പങ്കെടുക്കുന്ന സംഗീത സന്ധ്യയില്‍ നൃത്ത നൃത്യങ്ങളും കോമഡി സ്‌കിറ്റുകളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കുന്നതെന്ന് സിംഫണി ഫൗണ്ടറും ഗ്രൂപ്പ് അഡ്മിനുമായ ചന്ദ്രിക ഗോപി പറഞ്ഞു.
