Local News

ആസ്വാദനത്തിന്റെ വേറിട്ട അനുഭവം സമ്മാനിച്ച് സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് ഖത്തറിന്റെ ഇശല്‍ പൂക്കള്‍

ദോഹ. ഖത്തറിലെ കലാ സംഗീത കൂട്ടായ്മയായ സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് ഖത്തര്‍ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്ററിയത്തില്‍ സംഘടിപ്പിച്ച ഇശല്‍ പൂക്കള്‍ അഞ്ചാം ഭാഗം ആസ്വാദനത്തിന്റെ വേറിട്ട അനുഭവം സമ്മാനിച്ചു.
നാല്‍പതിലധികം ഗായകര്‍ പങ്കെടുത്ത സംഗീത സന്ധ്യയില്‍ നൃത്ത നൃത്യങ്ങളും കോമഡി സ്‌കിറ്റുകളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് ഖത്തര്‍ അണിയിച്ചൊരുക്കിയത്. സിംഫണി ഫൗണ്ടറും ഗ്രൂപ്പ് അഡ്മിനുമായ ചന്ദ്രിക ഗോപിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനകം അഞ്ചു പരിപാടികള്‍ വിജയകരമായ സംഘടിപ്പിച്ച സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് കലയേയും സംഗീതത്തേയും സ്‌നേഹിക്കുന്ന സാധാരണക്കാരുടെ കൂട്ടായ്മയാണ്.
ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, സ്‌കൈ മീഡിയ മാനേജിംഗ് ഡയറക്ടര്‍ പ്രേം സിംഗ്, ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് സന്തോഷ് കണ്ണംപറമ്പില്‍ , നസീഹ മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അബി ചുങ്കത്തറയായിരുന്നു പരിപാടിയുടെ അവതാരകന്‍