യുവാക്കള്‍ക്കിടയില്‍ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി കായിക, യുവജന മന്ത്രാലയവും ഖത്തര്‍ ഡോക്ടേഴ്സ് അസോസിയേഷനും കരാര്‍

ദോഹ . യുവാക്കള്‍ക്കിടയില്‍ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി കായിക, യുവജന മന്ത്രാലയം ഖത്തര്‍ ഡോക്ടേഴ്സ് അസോസിയേഷനുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
മാനസികാരോഗ്യം, ശരിയായ പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമൂഹാരോഗ്യം എന്നീ മേഖലകളില്‍ വിദ്യാഭ്യാസ പരിപാടികളും സംരംഭങ്ങളും നടപ്പിലാക്കുന്നതില്‍ ഇരു കക്ഷികളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക, ദേശീയ വികസനത്തിന് ഫലപ്രദമായി സംഭാവന നല്‍കാന്‍ കഴിവുള്ള ആരോഗ്യ ബോധമുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.

