Local News

വി. എസിന്റെ വിയോഗത്തില്‍ സംസ്‌കൃതി ഖത്തര്‍ അനുശോചിച്ചു

ദോഹ. വി. എസിന്റെ വിയോഗത്തില്‍ സംസ്‌കൃതി ഖത്തര്‍ അനുശോചിച്ചു. ഉജ്വല സമരപാരമ്പര്യത്തിന്റെ ഉടമയും അസാമാന്യ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പ്രതീകമായിരുന്ന സി പി ഐ (എം)ന്റെ സ്ഥാപക നേതാവ്, കേരളത്തിന്റെ ജനകീയ നേതാവ് , മുന്‍ മുഖ്യമന്ത്രി സഖാവ് വി എസ് ന്റെ വിയോഗത്തില്‍ സംസ്‌കൃതി ഖത്തര്‍ അനുശോചിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സംസ്‌കൃതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോദമായിരുന്നു സഖാവ് വി എസ്. ഖത്തര്‍ സന്ദര്‍ശിച്ച അവസരത്തില്‍ സംസ്‌കൃതിക്ക് ആശംസകളും ആശിര്‍വാദങ്ങളും നല്‍കിയാണ് അദ്ദേഹം മടങ്ങിയത് . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി സംസ്‌കൃതി അറിയിച്ചു.