Breaking News

വേനല്‍ക്കാലത്തും അവധിക്കാല യാത്രാ സീസണിലും ബോധവല്‍ക്കരണ കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. വേനല്‍ക്കാലത്തും അവധിക്കാല യാത്രാ സീസണിലും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം.

വേനല്‍ക്കാലത്തും യാത്രാ കാലയളവിലും പിന്തുടരേണ്ട ഉപദേശങ്ങളാണ് കാമ്പയിനിന്റെ മുഖ്യ ലക്ഷ്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ളവരെ ഉദ്ദേശിച്ചുള്ള പ്രത്യേക ബോധവല്‍ക്കരണവും ഈ കാമ്പയിനിന്റെ ഭാഗമാണ്.

വേനല്‍ക്കാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിന്റെയും തണലുള്ളതോ ഇന്‍ഡോര്‍ പ്രദേശങ്ങളിലോ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെയും പ്രാധാന്യവും സൂര്യപ്രകാശം ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ തടയുന്നതിലും നീന്തല്‍ക്കുള സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും ഈ കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

യാത്രക്കാര്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളെ ആശ്രയിച്ച് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണം. നിര്‍ദ്ദേശിച്ച മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയും കാമ്പെയ്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.