Local News

ഗ്ലിമ്മര്‍-25: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്ററിന്റെ 11-ാമത് വാര്‍ഷികം ആഘോഷിച്ചു

ദോഹ:മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ 11-ാമത് വാര്‍ഷികം ”ഗ്ലിമ്മര്‍-25” സംഘടിപ്പിച്ചു അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ഈ സമ്മര്‍ ഗാതറിങ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അംഗങ്ങളുടെ സജീവസഹകരണത്തോടെ ഒരു ഓര്‍മയില്‍ നിറയുന്ന ആഘോഷമായി മാറി.

യൂനുസ് പാലക്കുനി, നസീഹ മജീദ്, സുമയ്യ തസീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍, മലബാര്‍ അടുക്കളയെ ആത്മാര്‍ത്ഥതയോടെ ചേര്‍ത്ത് പിടിക്കുന്ന അംഗങ്ങളുടെ വിശേഷപ്പെട്ട പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

രജിസ്‌ട്രേഷന്‍ മുതല്‍ കലാപരിപാടികളും ഗെയിംസും വരെ എല്ലാം കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് അമീന ഷുക്കൂര്‍, ബാസിത, മുഹ്‌സിന സമീല്‍, റുമീന ഷമീര്‍, സെല്‍വ എന്നിവര്‍ നേതൃത്വം നല്‍കി
പരിപാടികള്‍ അവതരിപ്പിച്ചത് ഐദ, റിഹാം, ഷാഹിദ, സഫ എന്നിവരാണ്. ഇവര്‍ക്കൊപ്പം മറ്റുമായി ചേര്‍ന്ന നിരവധി അംഗങ്ങള്‍ ”ഗ്ലിമ്മര്‍-25” ഇനിയും നിറങ്ങളുള്ളതാക്കി.

ശാമില യൂസുഫ്, നിനു, ആരിഫ് തല്‍ഹത് എന്നിവര്‍ ഒരുക്കിയ രുചികരമായ കേക്ക് പരിപാടിക്ക് മധുരവും ഔപചാരികതയും പകരുകയായിരുന്നു.