Local News

ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ്‍ ഒന്ന് ഇന്ന്

ദോഹ. ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ്‍ 1 ഇന്ന് വൈകുന്നേരം 5.30 മുതല്‍ ദോഹ മോഡേണ്‍ ആര്‍ട്ട് സെന്ററില്‍ നടക്കും.
ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരില്‍ ആവശ്യത്തിന് വേദികള്‍ ലഭിക്കാത്ത ഗായകരെ ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള കലാകൂട്ടായ്മയാണ് ക്ലാസിക് ഖത്തര്‍ . പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഖത്തറിലെ വേദികളില്‍ നിറസാന്നിധ്യമാണ്.

ഫ്രൈഡേഹാപ്പിനെസ്സ് ടീം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, യോഗ ഡാന്‍സ് പ്രഫഷണല്‍ ഡാന്‍സേസ് ആയ ഐശ്വര്യയും ലക്ഷ്മിയും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമാകും.