Breaking News

ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക സ്ഥാനാര്‍ത്ഥിയായി ശൈഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍ താനി

ദോഹ. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക സ്ഥാനാര്‍ത്ഥിയായി ശൈഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍ താനിയുടെ നാമനിര്‍ദ്ദേശം (ഒസിഎ) സ്ഥിരീകരിച്ചു.

2025 ജൂലൈ 31, കുവൈറ്റ് സമയം വൈകുന്നേരം 5 മണി വരെയുള്ള ഔദ്യോഗിക സമയപരിധിക്കുള്ളില്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയ്ക്ക് ഒരു നാമനിര്‍ദ്ദേശം മാത്രമേ ലഭിച്ചുള്ളൂ.