Local News

അല്‍മനാര്‍ മദ്രസ വാര്‍ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

ദോഹ: അല്‍മനാര്‍ മദ്റസ 2024-25 അധ്യായന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 20 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ+ കരസ്ഥമാക്കി.

ക്ലാസ് I A യില്‍ നിഹ്‌മ അലി, ഇബ്രാഹിം ലത്തീഫ്, ആകില്‍ അഹ്‌മദ് ഇര്‍ഫാന്‍ എന്നിവരും I B യില്‍ അഹ്ലം ജാവീദ്, ദുആ മര്‍വാന്‍, മുഹമ്മദ് യഹ്യ, അഹ്‌മദ് ഹാതിം എന്നിവരും ഒന്ന് രണ്ട് മൂന്നു റാങ്കുകള്‍ക്ക് അര്‍ഹരായി.

മറ്റ് ക്ലാസുകളില്‍ ഹാതിം അബ്ദുല്‍ വഹാബ്, കെന്‍സ സുഹൈര്‍, അസ്വ സുഹൈല്‍ (II A) ഹാദിയ നഈം, അംറ മുഹമ്മദലി, ദുആ മുഹമ്മദ് (II B) കെന്‍സ അഷ്‌കര്‍, അബ്ദുല്ല അബ്ദുല്‍ ഹമീദ്, ഫാത്തിമ സയ്ന്‍ (III A) മര്‍യം അഹ്‌മദ്, റിസ പാലക്കല്‍, ഹലീം ഫാത്തിമ (III B) നബ്ഹാന്‍ ഉബൈദുല്ല, അംന അബ്ദുല്‍റഹ്‌മാന്‍, ഇല്‍ഫാ ഷംസ് (IV) ഹുദാ നഈം, അബ്ദുല്ല ഒമര്‍, ഐഷ ഫാരിസ്, നസ്രീന്‍ നൗഷാദ് (VI) മര്‍യം കണിയാറക്കല്‍, ഫൈസ ഹയാല്‍, നീഹ ഇസ്‌നാ (VII) യഥാക്രമം ഒന്ന് രണ്ട് മൂന്നു റാങ്കുകള്‍ക്ക് അര്‍ഹരായി.

പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ 6നു ആരംഭിക്കുമെന്നും ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 60004486/55559756 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും പ്രിന്‍സിപ്പാള്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി അറിയിച്ചു.