Local News

ഫോബ്സ് മിഡില്‍ ഈസ്റ്റ് മാസികയുടെ 2025 ലെ മികച്ച 100 ട്രാവല്‍ ആന്‍ഡ് ടൂറിസം ലീഡേഴ്സില്‍ ഖത്തറില്‍ നിന്നുള്ള മൂന്ന് പേര്‍

ദോഹ: ഫോബ്സ് മിഡില്‍ ഈസ്റ്റ് മാസികയുടെ 2025 ലെ മികച്ച 100 ട്രാവല്‍ ആന്‍ഡ് ടൂറിസം ലീഡേഴ്സില്‍ ഖത്തറില്‍ നിന്നുള്ള മൂന്ന് എക്സിക്യൂട്ടീവുകളെ അംഗീകരിച്ചു. വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ടൂറിസം വികസനം, യാത്രാ സേവനങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന, മെന മേഖലയിലെ വ്യക്തികളെ ആദരിക്കുന്ന ഒരു പട്ടികയാണിത്.

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ സിഇഒ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍-മീര്‍ മൂന്നാം സ്ഥാനത്തും, വിസിറ്റ് ഖത്തര്‍ സിഇഒ എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അലി അല്‍മൗലവി 25-ാം സ്ഥാനത്തുമെത്തി; അല്‍ റയ്യാന്‍ ടൂറിസം ഇന്‍വെസ്റ്റ്മെന്റ് കമ്പനി (ആര്‍ട്ടിക്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ താരിഖ് എം. എല്‍ സയീദ് 33-ാം സ്ഥാനത്താണ്.