Local News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ടാ), ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം അതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മോഡേണ്‍ ആര്‍ട്‌സ് സെന്റര്‍ ഹാളില്‍ നടന്ന മീറ്റിംഗില്‍ ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ചു, തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും, ജനറല്‍സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു, രക്ഷാധികാരി ജോണ്‍ സി എബ്രഹാം, കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, അനു എബ്രഹാം, റോബിന്‍ എബ്രഹാം കോശി, എബിന്‍ പയ്യനാട്ട്, ഈപ്പന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡണ്ട് ജിജി ജോണ്‍ അംഗങ്ങള്‍ക്ക് സ്വതന്ത്രിയ ദിന പ്രതിഞ്ഞ ചെല്ലി കൊടുത്തു.