Local News

മുബാറകിന് യാത്രയപ്പ് നല്‍കി


ദോഹ. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോഴിക്കോട് സിറ്റി മണ്ഡലം ജനറല്‍ സെക്രട്ടറി മുബാറക്ക് നു കോഴിക്കോട് ജില്ലാ കെഎംസിസി യാത്രയപ്പ് നല്‍കി.ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി ഓരോ കെഎംസിസി പ്രവര്‍ത്തകരുടെയും ഹൃദയത്തില്‍ ഇടം പിടിക്കാന്‍ മുബാറക്കിന് കഴിഞ്ഞു എന്ന് യോഗം ഉല്‍ഘാടനം ചെയ്ത് കൊണ്ട് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി കെ ബഷീര്‍ പറഞ്ഞു. ആക്റ്റിങ് പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശംസുദ്ധീന്‍ വാണിമേല്‍ സംസ്ഥാന ഉപദേശക സമിതി അംഗം മുസ്തഫ എലത്തൂര്‍, ജില്ലാ ഭാരവാഹികളായ നവാസ് കോട്ടക്കല്‍, റൂബിനാസ് കോട്ടേടത്ത് മണ്ഡലം ഭാരവാഹികളായ ഉബൈദ് സി കെ , അബ്ദുസമദ് കെ, മഹ്‌മൂദ് വടകര, മുഹമ്മദ് ചാവട്ട്, ഇജാസ് പുനത്തില്‍, ഇ എ നാസര്‍, ആബിദീന്‍ കൊടുവള്ളി, ജൗഹര്‍ കൊയിലാണ്ടി, അബ്ദുല്‍ സലീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുബാറക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഏറ്റു വാങ്ങി മറുപടി പ്രസംഗം നടത്തി
ജില്ലാ ഭാരവാഹികളായ മുജീബ് ദേവര്‍കോവില്‍, ഫിര്‍ദൗസ് മണിയൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ സ്വാഗതവും സെക്രട്ടറി ഒ.പി സ്വാലിഹ് നന്ദിയും പറഞ്ഞു.