Local News

ഐക്യ കാഹളം മുഴക്കി സാഖ് സ്‌നേഹ സംഗമം


ദോഹ:ഖത്തറിലെ സയ്യിദന്മാരുടെ കൂട്ടായ്മ (സാദാത്തീസ് അസ്സോസിയേശന്‍ ഓഫ് ഖത്തര്‍ -സാഖ് )സംഘടിപ്പിച്ച സ്‌നേഹ സംഗമം പേമാരി പോലെ പെയ്തിറങ്ങിയ ഇശല്‍ സന്ധ്യയുടെ അകമ്പിയോട് കൂടി ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചറിയിക്കുന്നതായിരുന്നു
ഐസിസി അശോക ഹാളില്‍ നടന്ന സ്‌നേഹ സംഗമം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അശോക് പാണ്ഡെ ഉദ്ഘാടനം ചെയ്തു
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണവും നടത്തി
സഫാരി ഗ്രൂപ്പ് എം.ഡി യും ഡെപ്യൂട്ടി ചെയര്‍മാനുമായ കെ.സൈനല്‍ ആബിദീന്‍,ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍, കെ.ഐ.സി വൈസ് പ്രസിഡണ്ട് ജാഅഫര്‍ തയ്യില്‍ ഐസിഎഫ് ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു
സയ്യിദ് മഷ്ഹൂദ് തങ്ങളുടെ നേതൃത്വത്തില്‍ സല്‍മാന്‍ വാഫി, മുസ്ഥഫ മാസ്റ്റര്‍ പാലക്കാട് , ഷഫീര്‍ വാടാനപ്പള്ളി തുടങ്ങിയവര്‍ കാണികളെ കുളിര്‍മയണിയിച്ച ഇശല്‍ വിരുന്നൊരുക്കി
സാഖ് പ്രസിഡണ്ട് ജഅഫര്‍ തങ്ങളുടെ അധ്യക്ഷതയില്‍ ഷഹബാസ് തങ്ങള്‍ സ്വാഗതം പറഞ്ഞു