Local News

അഞ്ചാം ലോക കേരള സഭ 2026 ജനുവരി 22, 23, 24 തീയതികളില്‍; അപേക്ഷ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി

ദോഹ.അഞ്ചാം ലോക കേരള സഭ 2026 ജനുവരി 22, 23, 24 തീയതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും. വിദേശ രാജ്യത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി.

പ്രവാസികള്‍ക്ക് അപേക്ഷ നല്‍കുന്നതിന് ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ആന്‍ഡ്രോയിഡ് സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ലോക കേരളം ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.