Local News

ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു

ദോഹ. 2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, റഷ്യയ്ക്കും ബഹ്റൈനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു. ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

സെപ്റ്റംബര്‍ 3 ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ബഹ്റൈനെയും സെപ്റ്റംബര്‍ 7 ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ റഷ്യയെയും ഖത്തര്‍ നേരിടും.