Local News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ അതിവിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സാത്തര്‍ റസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന ഓണാഘോഷം തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി മാത്യു ഉല്‍ഘാടനം ചെയ്തു. ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ ഷെറിന്‍ തോമസ്, ഓണ സന്ദേശം നല്‍കി.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, ജനറല്‍സെക്രട്ടറി റജി കെ. ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം ആശംസകള്‍ അറിയിച്ചു.

വഞ്ചിപാട്ട്, ചെണ്ടമേളം, മാവേലിതമ്പുരാനെ വരവേല്‍ക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങള്‍ക് തിളക്കം കൂട്ടി, അനീഷ് ജോര്‍ജ് മാത്യു, കുരുവിള കെ ജോര്‍ജ്, അനു എബ്രഹാം, റോബിന്‍ എബ്രഹാം കോശി, പ്രമോദ് മാത്യൂസ് മാന്‍ങ്കുളങ്ങര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി