Local News

എ. മുഹമ്മദലി അനുസ്മരണം

ദോഹ. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ (നിലവില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി – സിഐസി) മുന്‍ പ്രസിഡന്റ് അന്തരിച്ച എ മുഹമ്മദ് അലി അനുസ്മരണപരിപാടി ബര്‍വ വില്ലേജില്‍ സംഘടിപ്പിച്ചു.

സി .ഐ .സി സംഘടിപ്പിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് അര്‍ഷദ് ഇ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വളര്‍ത്തി കൊണ്ട് വരുന്നതിലും ,ഖത്തറിലും നാട്ടിലും വിദ്യാഭ്യാസ ,സാമൂഹിക സാംസകാരിക മേഖലയിലും അദ്ദേഹം നല്‍കിയ നിസ്തുല സംഭാവനകള്‍ പരിപാടിയില്‍ സംബന്ധിച്ചവര്‍ അനുസ്മരിച്ചു.

അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ കെ.സി അബ്ദുല്ലത്തീഫ്,വി.ടി ഫൈസല്‍,കെ .ടി അബ്ദുറഹ്‌മാന്‍ ,വിമന്‍ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചര്‍,
മുഹമ്മദ് അലി എം,റഫീഖ് തങ്ങള്‍,മുഹമ്മദ് സലീം,ജലീല്‍ കുറ്റ്യാടി,അബ്ദുല്‍ അസീസ് കൂളിമുട്ടം,നാദിര്‍ ഉമര്‍ എന്നിവര്‍ സംസാരിച്ചു.

സി .ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് സ്വാഗതവും, സി .ഐ .സി കേന്ദ്ര സമിതി അംഗം സുധീര്‍ ടി .കെ സമാപന ഭാഷണവും നടത്തി.