Local News

യു എം എ ഐ പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു

ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു.

ഖത്തറിലെ പഞ്ച ഗുസ്തി കോഓര്‍ഡിനേഷന്‍ ടീമായ അവാഖുമായി സഹകരിച്ചു കൊണ്ട്
പാര്‍ക്ക് ഹൗസ് ഇംഗ്ലീഷ് സ്‌കൂളില്‍ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം ആളുകള്‍ മത്സരിച്ചു.

യു എം എ ഐ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഷിഹാന്‍ നൗഷാദ് കെ മണ്ണോളി ഉത്ഘാടനം ചെയ്ത മത്സരത്തില്‍ മുഖ്യ സ്‌പോണ്‍സര്‍ ഏജീ ട്രേഡിങ് & കോണ്‍ട്രാക്ടിങ് കമ്പിനി എം ഡി ജെയിംസ് രാജ, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഡ്മിന്‍ & കോര്‍പറേറ്റ് സപ്പോട്ടര്‍ അസീസ് ഹാജി എടച്ചേരി എന്നിവര്‍ മുഖ്യാതിഥികളായി. അവാഖ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍, അഡവൈസറി ബോര്‍ഡ് മെമ്പര്‍ ജോജു കൊമ്പന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
യും എം എ ഐ ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ഫൈസല്‍ സി എം, കളരി ചീഫ് എക്സാമിനര്‍ ഇസ്മായില്‍ ഗുരുക്കള്‍ വാണിമേല്‍, അവാഖ് ജനറല്‍ സെക്രട്ടറി സജ്ജാദ് പി കെ, കുങ്ഫു കോര്‍ഡിനേറ്റര്‍ നിസാമുദ്ധീന്‍ വി ടി മുയിപോത്ത്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശരീഫ് തിരുവള്ളൂര്‍, കരാട്ടെ കോര്‍ഡിനേറ്റര്‍ ജാബിര്‍ സി എം, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഹനീഫ മുക്കാളി, കളരി കോര്‍ഡിനേറ്റര്‍ ലത്തീഫ് കടമേരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഫല്‍ തിക്കോടി, മുഈസ് മുയിപ്പോത്ത്, സി കെ ഉബൈദ്, അബ്ദുള്ള പൊയില്‍, ജുബിന്‍ സാമുവല്‍, നിജോ, ഫൈസല്‍ പി കെ എന്നിവര്‍ നേതൃത്വം നല്‍കി.

എഴുപത് കിലോഗ്രാമില്‍ ചുവടെയുള്ള വിഭാഗത്തില്‍ റിന്റോ ജോസ് (ഇന്ത്യ), മുഹമ്മദ് അവൈസ് മിയാന്‍ (പാക്കിസ്ഥാന്‍), ആഷിക് മത്തത്ത് (ഇന്ത്യ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

എഴുപതു മുതല്‍ എമ്പത് കിലോ വരെയുള്ള വിഭാഗത്തില്‍ മുഹമ്മദ് ഇസ്മായില്‍ (പാക്കിസ്ഥാന്‍) , നജം (സിറിയ), മുഹമ്മദ് (സിറിയ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

എമ്പത് മുതല്‍ തൊണ്ണൂറ് കിലോ വരെയുള്ള വിഭാഗത്തില്‍ , അബ്ദുല്‍ സലിം (ഇന്ത്യ) യാസിന്‍ അറഫാത്ത് (ബംഗ്ലാദേശ്), അബ്ദുല്ല ഫാറൂഖ് (പാകിസ്ഥാന്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

തൊണ്ണൂറു കിലോഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ മുഹമ്മദ് റാസി സി എം, ഫിറോസ് എം കെ (ഇന്ത്യ), ഡേവിസ് അക്കിടി (നൈജീരിയ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 28 വെള്ളിയാഴ്ച വടം വലിയും ഡിസംബര്‍ 5 വെള്ളിയാഴ്ച സമാപനവും നടക്കും.