Local News

ചാലിയാര്‍ ഉത്സവം 2025 ദൃശ്യനുഭവമായി

ദോഹ: ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെഡക്‌സ് കാര്‍ഗോ പ്രസന്റ്‌സ് ചാലിയാര്‍ ഉത്സവം 2025 പ്രേഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി. വൈകുന്നേരം നാല് മണി മുതല്‍ വുകൈര്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചാലിയാര്‍ ദോഹയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വൈവിധ്യമായ കലാരൂപങ്ങളാണ് അരങ്ങേറിയത്.

ചാലിയാര്‍ ദോഹയിലെ ചാലിയാര്‍ പുഴ ഉത്ഭവിക്കുന്ന പോത്ത്കല്ല് മുതല്‍ ബേപ്പൂര്‍ വരെയുള്ള ഇരുപതിനാല് പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തിന്റയും ചരിത്രവും, സംസ്‌കാരവും, ഭൂപ്രകൃതിയും ദൃശ്യമികവോടെ അവതരിപ്പിച്ച് അതിനനുബന്ധമായി പഞ്ചായത്ത് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വെല്‍ക്കം ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, കോല്‍ക്കളി, ഒപ്പന, തിരുവാതിര, മാര്‍ഗംകളി, കോമഡി സ്‌കിറ്റ്, ചൂരല്‍മല്‍ ദുരന്തത്തിന്റെ ദൃശ്യവിഷ്‌കാരം എന്നിവ വ്യത്യസ്തമായ ദൃശ്യാനുഭവങ്ങള്‍കൊണ്ട് പ്രേഷകര്‍ക്ക് വിരുന്നൊരുക്കി.

മീഡിയ വണ്‍ പതിനാലാം രാവ് ടൈറ്റില്‍ വിന്നറും സിനിമ പിന്നണി ഗായകരുമായ ബാദുഷയും സല്‍മാനും അവതരിപ്പിച്ച സംഗീതവിരുന്ന് പ്രേഷകര്‍ നൃത്തം ചെയ്തും ഹര്‍ഷാരവത്തോടെയുമാണ് വരവേറ്റത്.

ചാലിയാര്‍ ദോഹയുടെ വെബ്‌സൈറ്റ് ലോഞ്ചിങ്ങ് ചാലിയാര്‍ ദോഹ എം സി അംഗങ്ങളുടെ സാനിധ്യത്തില്‍ എംബസി ഓഫ് ഇന്ത്യ കോണ്‍സുലര്‍ ഡോ.വൈഭവ് തണ്ടാലേ നിര്‍വഹിച്ചു. ചാലിയാര്‍ ദോഹയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സെഡക്‌സ് കാര്‍ഗോ നല്‍കുന്ന സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്തു.

ചാലിയാര്‍ ഉത്സവം 2025 ഉത്ഘാടനചടങ്ങില്‍ ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാബിഖുസലാം എടവണ്ണ സ്വാഗതം പറഞ്ഞു. ഡോ. വൈഭവ് തണ്ടാലേ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചാലിയാര്‍ ഉത്സവം ചെയര്‍മാനും ചാലിയാര്‍ ദോഹ എന്ന ആശയം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ട് വരികയും ചാലിയാര്‍ ദോഹ രൂപീകരിക്കുകയും ചാലിയാര്‍ ദോഹയുടെ പ്രഥമ പ്രസിഡന്റ്മായ മഷ്ഹൂദ് വിസി തിരുത്തിയാടിനെ ഡോ. വൈഭവ് ചാലിയാര്‍ ദോഹക്ക് വേണ്ടി മെമെന്റോ നല്‍കി ആദരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഫസ്റ്റ് ലെഫ്റ്റനെന്റ് അബ്ദുല്‍ അസീസ് മൊഹന്നദി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സെഡക്‌സ് കാര്‍ഗോ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഷാറാ ഹാഷ്മി, മറൈന്‍ എയര്‍ കണ്ടിഷനിങ് ആന്‍ഡ് റഫ്രീജറേഷന്‍ കമ്പനി എം ഡിയും ചാലിയാര്‍ ദോഹ ചീഫ് പാട്രണുമായ ഷൌക്കത്തലി ടി എ ജെ, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍ വാഹിദ്, ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍, ചാലിയാര്‍ ദോഹ വനിതാ വിംഗ് പ്രസിഡന്റ് മുഹ്‌സിന സമീല്‍ എന്നിവര്‍ സംസാരിച്ചു. റേഡിയോ സുനോ ആര്‍ ജെ അഷ്ടമി ചാലിയാര്‍ ഉത്സവം അവതാരകയായി.

ചാലിയാര്‍ ഉത്സവം വൈസ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, ചാലിയാര്‍ ദോഹ രക്ഷധികാരി നൗഫല്‍ കട്ടയാട്ട്, ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റ് ജൈസല്‍ വാഴക്കാട്, ചാലിയാര്‍ ഉത്സവം പ്രോഗ്രാം ഡയറക്ടര്‍ സുനീര്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്റ്റേജില്‍ പെര്‍ഫോം ചെയ്തവര്‍ക്കുള്ള മെമെന്റൊയും സര്‍ട്ടിഫിക്കറ്റസും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി അംഗങ്ങളായ നൗഫല്‍ അമാന്‍ കാവനൂര്‍, റാഷില്‍ വാഴക്കാട്, റസാഖ് രാമനാട്ടുകര, സജാസ് കടലുണ്ടി, റൗഫ് മലയില്‍, സാദിക്കലി കൊന്നാലത്ത്, ലയിസ് കുനിയില്‍, അബ്ദു റഹ്‌മാന്‍ പി സി മമ്പാട്, അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, റഷീദലി പോത്ത്കല്ല്, അബ്ദുല്‍ മനാഫ് എടവണ്ണ, അക്ബര്‍ വാഴക്കാട്, ഫെമിന, ഷാന നസ്രിന്‍, മുജീബ് ചീക്കോട്, അഷ്റഫ് മമ്പാട്, ഷാജി പി സി കുനിയില്‍, ഹനീഫ ചാലിയം, അമീര്‍ ഷാജി അരീക്കോട്, ശരത് വാഴയൂര്‍, ആസിഫ് കക്കോവ് എന്നിവര്‍ വിതരണം ചെയ്തു. ചാലിയാര്‍ ദോഹ ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍ നന്ദി പറഞ്ഞു.