Breaking News

പൂര്‍ണ്ണമായും ഇലക്ട്രോണിക് സംവിധാനത്തില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ വീണ്ടെടുക്കല്‍’ സര്‍വീസുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: പൂര്‍ണ്ണമായും ഇലക്ട്രോണിക് സംവിധാനത്തില്‍ അബാന്‍ഡണ്ട് വെഹിക്കിള്‍ റിക്കവറി സര്‍വീസുമായി മുനിസിപ്പാലിറ്റി മന്ത്രാലയം.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഔന്‍ഡ ആപ്ലിക്കേഷനിലൂടെയുമാണ് ഈ സേവനം ലഭ്യമാക്കുന്നത്.

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അവരുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ നിശ്ചിത ഗ്രേസ് പിരീഡിനുള്ളില്‍ (ഇംപന്‍ഡ്‌മെന്റ് തീയതി മുതല്‍ മൂന്ന് മാസം) വീണ്ടെടുക്കാന്‍ ഈ സേവനം സഹായകമാകുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

സേവനത്തില്‍ നിന്ന് പ്രയോജനം നേടുന്നതിനുള്ള ഘട്ടങ്ങളില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യുക, നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വഴി ലോഗിന്‍ ചെയ്യുക, ‘ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ വീണ്ടെടുക്കല്‍’ സേവനം തിരഞ്ഞെടുക്കുക, ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക, നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യുക, തുടര്‍ന്ന് ഇലക്ട്രോണിക് രീതിയില്‍ ഫീസ് അടയ്ക്കുക

പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, വാഹനം വീണ്ടെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും.

സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും അഭ്യര്‍ത്ഥനകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുന്നതിനുമാണ് ഈ നീക്കം.