Local News

ആര്‍.പി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി. രവി പിള്ളയ്ക്ക്, ഖ്വിഫ് സൂപ്പര്‍ കപ്പ് 2025 ബ്രോഷര്‍ കൈമാറി

ദോഹ. ആര്‍.പി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി. രവി പിള്ളയ്ക്ക്, ഖ്വിഫ് സൂപ്പര്‍ കപ്പ് 2025 ബ്രോഷര്‍ കൈമാറി. ഖ്വിഫ് ഗസ്റ്റ് മാനേജ്‌മെന്റ് ഹെഡ് ഷാനവാസാണ് ബ്രോഷര്‍ കൈമാറിയത്.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം എല്ലാ പ്രവാസി സമൂഹത്തിനും ഇടയില്‍ ഫുട്‌ബോള്‍ സംസ്‌കാരം വളര്‍ത്തുന്നതില്‍ ഖ്വിഫ് നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ ഡോ. രവി പിള്ള പ്രശംസിച്ചു. യുവത്വത്തെ പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തില്‍ ഐക്യം വര്‍ധിപ്പിക്കുകയും, കായിക മനോഭാവം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇത്തരം ടൂര്‍ണമെന്റുകളുടെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.

ഖത്തറില്‍ ആവേശപൂര്‍വ്വം അരങ്ങേറുന്ന ഖ്വിഫ് സൂപ്പര്‍ കപ്പ് 16-ാം സീസണിന് അദ്ദേഹം ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിച്ചു. ഈ ലീഗിലൂടെ സമൂഹത്തില്‍ കൂടുതല്‍ പ്രതിഭകള്‍ക്ക് വളരാനുളള വേദി ഒരുക്കുന്നതില്‍ ഖ്വിഫ് നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഖ്വിഫ് സംഘടിപ്പിക്കുന്ന കായിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു .

ഡോ. ബി. രവി പിള്ളയുടെ സാന്നിധ്യത്തിനും, സമൂഹരംഗത്തുള്ള അദ്ദേഹത്തിന്റെ ഉറച്ച പിന്തുണയ്ക്കും, കായികമേഖലയോടുള്ള പ്രതിബദ്ധതയ്ക്കും ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം
പ്രസിഡന്റ് ഷറാഫ് ഹമീദ് , എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നന്ദി അറിയിച്ചു .