Local News

കെബിഎഫ് വെല്‍നസ് ക്‌ളബ്ബ് ഉദ്ഘാടനം ചെയ്തു

ദോഹ. അംഗങ്ങളുടേയും കുടുംബങ്ങളുടേയും മാനസിക ശാരീരികാരോഗ്യം സംരംക്ഷിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കെബിഎഫ് വെല്‍നസ് ക്‌ളബ്ബ് ഉദ്ഘാടനം ചെയ്തു. പാര്‍ക് ഹൗസ് ഇംഗ്‌ളീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാനാണ് ക്‌ളബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചത്.
കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.