Breaking News

ഫിഫ അറബ് കപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, 700,000 ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു

ദോഹ: തിങ്കളാഴ്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന്റെ അസാധാരണമായ പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ സന്നദ്ധമാണെന്ന് ഫുട്‌ബോള്‍ ഇവന്റ്സ് ക്യുഎന്‍സിസിയില്‍ നടന്ന ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പത്രസമ്മേളനത്തില്‍ കമ്മിറ്റി സിഇഒ ജാസിം അല്‍ ജാസിം വ്യക്തമാക്കി. 700,000 ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു.

‘ടിക്കറ്റ് വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിറ്റഴിച്ച ടിക്കറ്റുകളില്‍ 210,000 ടിക്കറ്റുകള്‍ ഖത്തറിന് പുറത്തുനിന്നുള്ളവരാണ് വാങ്ങിയത്. ഖത്തര്‍ കഴിഞ്ഞാല്‍ ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതലാളുകള്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയത്.

‘അവസാന ബാച്ച് ടിക്കറ്റുകളും പുറത്തിറങ്ങിയിട്ടുണ്ട്.
് കപ്പിലായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, മറ്റൊരു മനോഹരമായ പതിപ്പിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.’

ആതിഥേയരായ ഖത്തര്‍ പലസ്തീനുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് അല്‍ ബെയ്റ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5:30 ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമെന്ന് അല്‍ ജാസിം പറഞ്ഞു.