Local News

സംസ്‌കൃതി ഖത്തര്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു


ദോഹ. സംസ്‌കൃതി ഖത്തര്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. നജ്മയിലെ സംസ്‌കൃതി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ റിട്ടയേര്‍ഡ് അഗ്രികള്‍ച്ചറല്‍ ജോയിന്റ് ഡയറക്ടര്‍ പി. കെ. ഉമ്മര്‍ സെമിനാര്‍ നയിച്ചു. കാര്‍ഷിക മേഖലയിലെ സംരംഭ സാധ്യതയെക്കുറിച്ചും, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങളും, ഫാം ടൂറിസത്തിന്റെ നൂതനസാധ്യതകളും, അദ്ദേഹം വിശദീകരിച്ചു. സംസ്‌കൃതി സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതം ആശംസിച്ച ചടങ്ങില്‍ സംസ്‌കൃതി വൈസ് പ്രസിഡണ്ട് ഷിഹാബ് തൂണേരി നന്ദിയും പറഞ്ഞു.