Breaking News

2025 ല്‍ പഴയ ദോഹ തുറമുഖം സന്ദര്‍ശിച്ചത് 70 ലക്ഷത്തിലധികം പേര്‍

ദോഹ: ടൂറിസം പ്രകടനത്തിലും സമുദ്ര പ്രവര്‍ത്തനങ്ങളിലും റെക്കോര്‍ഡ് സൃഷ്ടിച്ച് 2025 ല്‍ പഴയ ദോഹ തുറമുഖം സന്ദര്‍ശിച്ചത് 70 ലക്ഷത്തിലധികം പേരെന്ന് റിപ്പോര്‍ട്ട്.
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും സമുദ്ര ടൂറിസം വികസനത്തിനുമുള്ള ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി, ഒരു പ്രമുഖ സമുദ്ര ടൂറിസം കേന്ദ്രമെന്ന നിലയില്‍ പഴയ ദോഹ തുറമുഖത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന തന്ത്രപരമായ വികസനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശക പ്രവാഹമുണ്ടായത്.