Local News

സോണ്‍ സാഹിത്യോത്സവുകള്‍ സമാപിച്ചു

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവ് ‘വേരിറങ്ങിയ വിത്തുകള്‍’ എന്ന പ്രമേയത്തിന്റെ വിവിധ ഭാഷ്യങ്ങളിലായി
ഖത്തറിലെ ആറ് സോണുകളിലും സമാപിച്ചു .

ദോഹ, ഹിലാല്‍, റയ്യാന്‍, ഐന്‍ ഖാലിദ്, ഗറാഫ, അല്‍ ഖോര്‍ സോണുകളിലായി 75 ല്‍ പരം മത്സരയിനങ്ങളില്‍ 18 സെക്ടറുകളില്‍ നിന്നുള്ള ജേതാക്കളാണ് മാറ്റുരച്ചത് .

ഖത്തറിലെ വിവിധ സംഘടനാ, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന സോണ്‍ സാഹിത്യോത്സവുകളില്‍ യഥാക്രമം മര്‍ഖിയ, മഅമൂറ, ആസ്പയര്‍, അബൂ ഹമൂര്‍, മദീന ഖലീഫ സെക്ടറുകള്‍ കിരീടമണിഞ്ഞു.

‘ചോലകള്‍ പാര്‍പ്പിടമല്ല’ എന്ന പ്രമേയത്തില്‍ ജനുവരി 23 ന് വിപുലമായി
സംഘടിപ്പിക്കപ്പെടുന്ന നാഷനല്‍ സാഹിത്യോത്സവോടെ ഈ വര്‍ഷത്തെ സാഹിത്യോത്സവ് കാമ്പയിന്‍ സമാപിക്കും.